കോളിയടുക്കം ജിയുപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

കോളിയടുക്കം
കോളിയടുക്കം ജിയുപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. പഞ്ചായത്തംഗം ഇ മനോജ്കുമാർ ഉദ്ഘാടനംചെയ്തു. സ്കൂൾ ലീഡർ കെ നവമി കൃഷ്ണ പത്രം ഏറ്റുവാങ്ങി. പെരുമ്പള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം ബാലൻ പണിക്കർ അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി കെ മധുസൂദനൻ, എൻ വി ബാലൻ, പിടിഎ വൈസ് പ്രസിഡന്റ് എം സുനീഷ് കുമാർ, ജയൻ കാടകം എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡന്റ് എം മണികണ്ഠൻ സ്വാഗതവും കെ രാധകുട്ടി നന്ദിയും പറഞ്ഞു. പെരുമ്പള സർവീസ് സഹകരണ ബാങ്കാണ് സ്കൂളിലേക്ക് ഏഴു പത്രം സ്പേൺസർചെയ്തത്.









0 comments