ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്
അച്ചാംതുരുത്തി അഴീക്കോടന്‍ ക്ലബ്ബിനുനേരെ യൂത്ത് കോൺഗ്രസ് അക്രമം

ചെറുവത്തൂർ
സിപിഐ എം അച്ചാംതുരുത്തി ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്ന അച്ചാംതുരുത്തി അഴീക്കോടന്‍ സ്പോര്‍ട്‌സ് ക്ലബ്, സ്വദേശാഭിമാനി കലാലയം എന്നിവയ്‌ക്കുനേരെ യൂത്ത് കോണ്‍ഗ്രസ് അക്രമം. ഞായർ രാത്രിയിലാണ് ഓഫീസുകൾക്കുനേരെ പടക്കം എറിയുകയും സ്‌ത്രീകളെ അക്രമിക്കുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തത്. വള്ളുവന്‍ കടവില്‍ നടന്ന ജലോത്സവത്തില്‍ വിജയം നേടിയെന്ന് അവകാശപ്പെട്ടാണ് ക്ലബ്ബിനുനേരെ ആക്രമണം നടത്തിയത്. ആക്രമണം ചെറുക്കാനെത്തിയ പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയും ആക്രമിച്ചു. വള്ളംകളിക്ക് പോയി മടങ്ങിയെത്തിയ സ്‌ത്രീകളും കുട്ടികളും സഞ്ചരിച്ച ബസ് തടഞ്ഞുവയ്‌ക്കുകയും അസഭ്യം പറയുകയും ചെയ്‌തു. ആക്രമണത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗം ബബിത ജിബിനെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബബിതയെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ജനാർദനൻ, ജില്ലാ കമ്മിറ്റി അംഗം രജീഷ് വെള്ളാട്ട്, ഏരിയ സെക്രട്ടറി കെ ബാലകൃഷ്ണന്‍, ടി നാരായണന്‍, പി കമലാക്ഷന്‍, കെ സജേഷ്, പി വി കൃഷ്ണന്‍, സി നാരായണി, രാംദാസ് എന്നിവര്‍ സന്ദര്‍ശിച്ചു. വള്ളംകളിയുടെ ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ പാര്‍ടി ഓഫീസിനും വനിതാ പ്രവര്‍ത്തകര്‍ത്തകര്‍ക്കും എതിരെ നടത്തിയ ആക്രമണത്തില്‍ സിപിഐ എം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.









0 comments