ആംബുലൻസുമായി കൂട്ടിയിടിച്ച 
ഓട്ടോയുടെ ഡ്രൈവർക്ക് പരിക്ക്

with the patient

അപകടത്തിൽ പെട്ട ഓട്ടോറിക്ഷ

വെബ് ഡെസ്ക്

Published on Jul 09, 2025, 12:15 AM | 1 min read

തിരുവല്ല

രോഗിയുമായി പോയ ആംബുലൻസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ഓട്ടോറിക്ഷ യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുരിശുകവല ശങ്കരത്തുംങ്കൽ താഴ്ചയിൽ ശരത്ത് (36) നാണ് പരിക്കേറ്റത്. തിങ്കൾ രാത്രി പത്തോടെ കുരിശുകവല ജങ്‌ഷനിലായിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തുനിന്ന്‌ രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസും കാവുംഭാഗം റോഡിലേക്ക് തിരിയുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയിൽനിന്ന്‌ ശരത് റോഡിലേക്ക് തെറിച്ചുവീണു. മുറിവേറ്റ ശരത്തിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിന്റെ മുൻവശത്തെ ടയർ പൊട്ടിയതിനെ തുടർന്ന് രോഗിയെ മറ്റൊരു ആംബുലൻസിലാക്കി ആശുപത്രിയിലേക്കയച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home