കുടിശിക നിവാരണ ക്യാമ്പയിൻ
വാഹന പ്രചാരണജാഥ ഫ്ലാഗ് ഓഫ് ചെയ്തു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കുടിശിക നിവാരണ ക്യാമ്പയിന്റെ ഭാഗമായുള്ള വാഹന പ്രചാരണ ജാഥ ഡയറക്‌ടർ ബോർഡംഗം ജ്യോതിഷ്കുമാർ മലയാലപ്പുഴ ഫ്ലാഗ് ഓഫ് ചെയ്യുന്നു
പത്തനംതിട്ട
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കുടിശിക നിവാരണ ക്യാമ്പയിന്റെ ഭാഗമായുള്ള വാഹന പ്രചാരണ ജാഥയ്ക്ക് ജില്ലയിൽ തുടക്കം. പത്തനംതിട്ട നഗസഭാ ബസ് സ്റ്റാൻഡ് പരിസരത്ത് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ഡയറക്‌ടർ ബോർഡംഗം ജ്യോതിഷ് കുമാർ മലയാലപ്പുഴ വാഹന പ്രചാരണ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ ഉപദേശക സമിതിയംഗം ഇ കെ ബേബി അധ്യക്ഷനായി. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ജില്ലയിൽ വാഹന പ്രചാരണജാഥ.
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എസ് സുബാഷ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കെ കെ സുരേന്ദ്രൻ (സിഐടിയു), ലാലു മാത്യു (പിബിഒഎ), പി കെ ഗോപി, എ ഡി ജോൺ (ഐഎൻടിയുസി), കെ ജി അനിൽകുമാർ (ബിഎംഎസ്), തോമസ് ജോസഫ്, രവി പിള്ള (യുടിയുസി), മുഹമ്മദ് ഷാ (പിബിഒഒ), മാത്യു വർഗീസ് (എഎഡബ്ല്യുഎ), കെ പി സജി (എകെഎഇയു), ശ്രീജ വാസുദേവ്, പ്രോഗ്രാം കോ–-ഓർഡിനേറ്റർ ഇൻ -ചാർജ് കെ ബിനോയ് എന്നിവർ സംസാരിച്ചു.









0 comments