വേട്ടയാടാനാണ് ശ്രമമെങ്കിൽ ശക്തമായി നേരിടും: ഡിവൈഎഫ്ഐ

ജില്ലയിലാകമാനം അക്രമം അഴിച്ചു വിടുന്ന യുഡിഎഫ് ക്രിമിനലുകൾക്കെതിരെ ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം
പത്തനംതിട്ട മന്ത്രി വീണാ ജോർജിനെ വേട്ടയാടാനാണ് യുഡിഎഫ് തീരുമാനമെങ്കിൽ അതിനെ ശക്തമായി നേരിടാനുറച്ച് ഡിവൈഎഫ്ഐ. പ്രതിഷേധത്തിന്റെ പേരിൽ ജില്ലയിലാകമാനം അക്രമം അഴിച്ചുവിടുന്ന യുഡിഎഫ് ക്രിമിനലുകൾക്കെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അടൂർ ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനവും യോഗവും സിപിഐ എം അടൂർ ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ മുഹമ്മദ് അനസ്, വിഷ്ണു ഗോപാൽ, ജില്ലാ കമ്മിറ്റിയംഗം വി വിനീഷ് എന്നിവർ സംസാരിച്ചു. തിരുവല്ല ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗങ്ങൾ ഷിനിൽ എബ്രഹാം, സോനു സോമൻ, എസ് സോജിത്, എം എം ജയന്തൻ എന്നിവർ സംസാരിച്ചു. കോഴഞ്ചേരി ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും സിപിഐ എം കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് സജിത്ത് പി ആനന്ദ്, ജില്ലാ കമ്മിറ്റിയംഗങ്ങൾ നൈജിൽ കെ ജോൺ, സുധീഷ് ബാബു എന്നിവർ സംസാരിച്ചു. മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും സിപിഐ എം മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വർഗീസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗങ്ങൾ ആൽഫിൻ ഡാനി, നിതിൻ കുമാർ എന്നിവർ സംസാരിച്ചു. പന്തളം ബ്ലോക്ക് കമ്മിറ്റിയുടെ പ്രകടനവും യോഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ സി അബിഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എച്ച് ശ്രീഹരി സംസാരിച്ചു.









0 comments