പുലിയെ കൂടുവെച്ച് പിടിക്കണം

പുലിയെ കണ്ട സ്ഥലം അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ
റാന്നി
പുലിയുടെ സാന്നിധ്യം കണ്ട തോട്ടം മേഖലയിൽ എത്രയും വേഗം കൂടുവെച്ച് പുലിയെ പിടിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. പുലിയുടെ സാന്നിധ്യം കണ്ട സ്ഥലം സന്ദർശിക്കുകയായിരുന്നു എംഎൽഎ. വെച്ചൂച്ചിറ പഞ്ചായത്തിലെ പെരുന്തേനരുവി താന്നിക്കാപ്പുഴയിൽ തിങ്കൾ പുലർച്ചെയാണ് ടാപ്പിങ് തൊഴിലാളി പുലിയെ കണ്ടത്. കാൽപ്പാടുകൾ പരിശോധിച്ച് പുലിയുടെ സാന്നിധ്യം വനം വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടം സന്ദർശിച്ച ശേഷം ചൊവ്വാഴ്ച തന്നെ പുലിയെ പിടിക്കാനുള്ള കൂട് വയ്ക്കുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി ആർ ജയൻ എംഎൽഎയെ അറിയിച്ചു. ഇതിനായി റെയ്‌ഞ്ച് ഓഫീസർ, രണ്ട് വെറ്റിനറി സർജന്മാർ, നാഷണൽ ടൈഗർ കൺസർവേഷൻ ചീഫ് വൈൽഡ് ലൈഫ് പ്രതിനിധി, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് എടുത്ത തീരുമാനം കൊല്ലം സതേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കമലഹാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണനാണ് കൂടുവയയ്ക്കാനുള്ള അന്തിമ തീരുമാനമെടുക്കേണ്ടത്ത്. തീരുമാനമെടുത്ത് ചൊവ്വാഴ്ച ഉച്ചയോടെ കൂട് വയ്ക്കാനാകും. പഞ്ചായത്ത് പ്രസിഡന്റ് ഇ വി വർക്കി, ടി കെ ജെയിംസ്, സിറിയക്ക് തോമസ്, റേഞ്ച് ഓഫീസർ ബി ആർ ജയൻ, ആർ വരദരാജൻ എന്നിവർ എംഎൽഎയോടൊപ്പം സ്ഥലം സന്ദർശിച്ചു.









0 comments