അഗ്നിരക്ഷ സേന രക്ഷിച്ചു

ചുട്ടിപ്പാറയ്​ക്ക്​ മുകളിൽ യുവാവ്​ വിഷം കഴിച്ച നിലയിൽ

വിഷം
വെബ് ഡെസ്ക്

Published on Aug 08, 2025, 12:05 AM | 1 min read


പത്തനംതിട്ട

ചുട്ടിപ്പാറയുടെ മുകളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ അഗ്നിരക്ഷാസേന ആശുപത്രിയിലെത്തിച്ചു. കുമ്പഴ ചരിവുകാലായിൽ ഷാൻ (32) നെയാണ്​ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴം വൈകിട്ട്​ അഞ്ചരയോടെയാണ്​ സംഭവം. ഷാൻ വിഷം കഴിച്ചെന്ന്​​ സുഹൃത്തിനോട്​ ഫോണിൽ വിളിച്ച്​ പറഞ്ഞതനുസരിച്ച്​ സുഹൃത്താണ്​ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്​. സേനാംഗങ്ങളെത്തിയപ്പോൾ ഷാൻ ചുട്ടിപ്പാറയുടെ മൂന്നാമത്തെ മലയുടെ ചരിവിൽ ബോധരഹിതനായി കിടക്കുകയായിരുന്നു. ഉടൻതന്നെ സ്​ട്രെച്ചറിൽ ചുമന്ന്​ താഴെയിറക്കി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഉടൻ ചികിത്സ നൽകിയതിനാൽ അപകടനില തരണം ചെയ്​തു. ഷാന്​ കുടുംബവുമായി പ്രശ്​നങ്ങളുള്ളതായി പൊലീസ്​ പറഞ്ഞു. കുമ്പഴ മത്സ്യച്ചന്തയിലെ മൊത്തവ്യാപാര കടയിലെ ജീവനക്കാരനാണ്​.


ചിത്രം: ചുട്ടിപ്പാറ മലയിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ഷാനെ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്​ട്രെച്ചറിൽ ചുമന്ന്​ താഴേക്ക്​ എത്തിക്കുന്നു

Caption: ചിത്രം ..




deshabhimani section

Related News

View More
0 comments
Sort by

Home