പൊലീസ് ഉദ്യോഗസ്ഥന് വേണ്ടി ലോറി ഉടമയിൽ കൈക്കൂലി വാങ്ങിയ സർക്കാർ ജീവനക്കാരന് സസ്‌പെൻഷൻ

അടൂർ
പൊലീസ് ഉദ്യോഗസ്ഥനായ ബന്ധുവിന് വേണ്ടി ലോറി ഉടമയിൽ നിന്ന് പണം വാങ്ങിയ സംഭവത്തിൽ റവന്യൂ ജീവനക്കാരന് സസ്‌പെൻഷൻ. അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് എസ് ആർ വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയാണ്.
പൊലീസ് വിജിലൻസിന്റെ ശുപാർശ പ്രകാരം റവന്യു വകുപ്പ് അണ്ടർ സെക്രട്ടറിയാണ് സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. 2024-ലെ സിയമസഭാ തെരഞ്ഞെടുപ്പ് സമയം പത്തനംതിട്ട ട്രാഫിക് യൂണിറ്റിലെ സബ് ഇൻസ്പെക്ടർ ഡി എസ് സുമേഷ് ലാലിനുവേണ്ടി മണൽ കടത്തുന്ന ലോറി ടിപ്പർ ഉടമകളിൽ നിന്ന് പണം ഗൂഗിൾ പേ വഴി വിഷ്ണു വാങ്ങി എന്നാണ് കണ്ടെത്തൽ. വാങ്ങിയ 59,000 രൂപയിൽ 10,050 രൂപ വിഷ്‌ണു കമീഷനായും വാങ്ങിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു.









0 comments