ജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്ക് തിരുവല്ലയിൽ തുടക്കം

തിരുവല്ല
ജിജ്ഞാസയുടെ ലോകം തുറന്ന്, അറിവിന്റെ നുറുങ്ങുകൾ പകർന്ന് റവന്യൂജില്ലാ സ്കൂൾ ശാസ്‌ത്രമേളയ്ക്ക് ബുധനാഴ്ച തിരുവല്ലയിൽ തുടക്കം.
മൂന്നുദിവസം നീളുന്ന ശാസ്ത്രമേള ബുധൻ രാവിലെ 10ന് പ്രധാന വേദിയായ തിരുവല്ല എസ് സിഎസ് ഹയർ സെക്കൻഡറി സ്കൂളിൽ തിരുവല്ല നഗരസഭാധ്യക്ഷ അനു ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജിജി വട്ടശേരിൽ അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില, കൗൺസിലർ ജോസ് പഴയിടം, ചെങ്ങന്നൂർ ആർഡിഡി കെ സുധാ, തിരുവല്ല ഡിഇഒ പി ആർ മല്ലിക, തിരുവല്ല എഇഒ വി കെ മിനികുമാരി, എ കെ പ്രകാശ്, സജി അലക്സാണ്ടർ, എസ് പ്രേം, ഹാഷിം ടി എച്ച്, സനൽകുമാർ ജി, സ്മിജു ജേക്കബ്.എന്നിവർ സംസാരിച്ചു.
മുന്നിൽ കോന്നി
സ്കൂൾ ശാസ്ത്രമേളയുടെ ഒന്നാംദിനം 573 പോയിന്റുമായി കോന്നി ഉപജില്ല മുന്നിൽ കുതിക്കുന്നു. 541 പോയിന്റുമായി പത്തനംതിട്ട തൊട്ടുപിന്നിലുണ്ട്. സ്കൂളുകളിൽ 265 പോയിന്റ് നേടിയ കോന്നി ഗവ. എച്ച്‌എസ്‌എസാണ് ഒന്നാമത്. 193 പോയിന്റുമായി പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്‌എസ്‌എസാണ് രണ്ടാംസ്ഥാനത്ത്. ബുധനാഴ്ച തിരുവല്ല എസ് സി എസ് എച്ച്എസ്‌എസിൽ ഗണിതശാസ്‌ത്രമേളയും തിരുമൂലപുരം എസ്എൻവിഎസ് എച്ച്എസിൽ സാമൂഹ്യശാസ്‌ത്രമേളയും ഇരുവെള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസിൽ ശാസ്‌ത്രമേളയും പൂർത്തിയായി.









0 comments