ഊരുൽസവം നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2025, 12:51 AM | 1 min read

പത്തനംതിട്ട

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കം. സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ടയിൽ ഊരുൽസവം നടത്തി. ജില്ലാ ഉദ്ഘാടനം കുറുമ്പൻമൂഴി ഉന്നതിയിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. ഊരുമൂപ്പൻ പൊടിയൻ കുഞ്ഞു കുഞ്ഞു അധ്യക്ഷനായി. മുതിർന്നവർ, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചർച്ചയും കലാപരിപാടികളും സംഘടിപ്പിച്ചു. നാറാണമൂഴി പഞ്ചായത്ത് അംഗം മിനി ഡൊമിനിക്, റാന്നി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ എസ് എ നജീം, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഗോപകുമാർ, റാന്നി റേഞ്ച് ഓഫീസർ പി ബി ജയൻ, പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം ജി രാജപ്പൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home