ശങ്കരത്തിൽപ്പടി – കിഴക്കുപുറം റോഡ് നവീകരണം തുടങ്ങി

കോന്നി
ശങ്കരത്തിൽപ്പടി കിഴക്കുപുറം റോഡിന്റെ നവീകരണ പ്രവർത്തികൾക്ക് തുടക്കമായി. കാലങ്ങളായി തകർന്നു കിടന്നിരുന്ന റോഡിന്റെ നവീകരണം ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്‌തു. ജിജോ മോഡി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്. മലയാലപ്പുഴ, വെട്ടൂർ റോഡിനെയും ആഞ്ഞിലികുന്ന്, കാഞ്ഞിരപ്പാറ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ കഴിഞ്ഞ 10 വർഷത്തിലധികമായി തകർന്ന അവസ്ഥയിലായിരുന്നു. നൂറു കണക്കിനാളുകൾ ദിവസേന ആശ്രയിക്കുന്ന റോഡ് തകർന്നത് പ്രദേശവാസികളെ ഏറെ വലച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് റോഡിന്റെ ആദ്യം ഭാഗം നവീകരിച്ചിരുന്നു. നിലവിലെ നവീകരണത്തിന്റെ ഭാഗമായി റോഡ് പൂർണ്ണമായും ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കും. പ്രധാന ഭാഗങ്ങളിൽ ഐറിഷ് ഓടകൾ, ചപ്പാത്തുകൾ എന്നിവയും നിർമിക്കും. കിഴക്കുപുറം സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് പാരിഷ്ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് അംഗം എലിസബത്ത് രാജു അധ്യക്ഷയായി. കെ സജികുമാർ, അഡ്വ. കോശി കുഞ്ഞ്, ബിന്ദു കോശി, പ്രിൻസ്, മാത്യു സ്കറിയ, ബെന്നി ജോർജ്, രാജൻ സ്കറിയ ശങ്കരത്തിൽ, ശോശാമ്മ , ബോബി ജോൺ, ജിജി യോഹന്നാൻ എന്നിവർ സംസാരിച്ചു.









0 comments