നെൽകൃഷി വിളവെടുപ്പ് തുടങ്ങി

അടൂർ
മൂന്നാളം വിത്തുൽപ്പാദന കേന്ദ്രത്തിൽ 10 ഹെക്ടർ സ്ഥലത്തെ നെൽകൃഷി വിളവെടുപ്പ് തുടങ്ങി. നൂറുമേനി വിജയക്കൊയ്ത്ത്. മൂന്നാളം വിത്തുൽപ്പാദന കേന്ദ്രത്തിൽ ആകെ 10.2 ഹെക്ടർ സ്ഥലമാണുള്ളത്. ഇതിൽ 10 ഹെക്ടറിലാണ് ഒന്നാംവിളയും രണ്ടാംവിളയുമായി നെൽകൃഷി നടക്കുന്നത്. ഒന്നാംവിളയുടെ കൊയ്‌ത്താണ് ആരംഭിച്ചത്.
ബ്രീഡർ സീഡിൽ നിന്നുള്ള എഫ് എസ് ടു ഇനത്തിലുള്ള ഉമ നെൽവിത്താണ് കൃഷി ചെയ്യുന്നത്. ഓണത്തിനുശേഷവും പാകമാകുന്ന മുറയ്ക്ക് കൊയ്‌ത്തുതുടരും. സ്ഥിരം തൊഴിലാളികളടക്കം 30ഓളം പേർ നെൽകൃഷി വിളവെടുപ്പിന് നേതൃത്വം നൽകുന്നു. വിളവെടുക്കുന്ന നെൽവിത്തുകൾ കൃഷിക്കാർക്ക് കൃഷി ചെയ്യാനുള്ള വിത്തായി നൽകുന്നുമുണ്ട്.









0 comments