പി എം കുഞ്ഞമ്പായിയെ അനുസ്മരിച്ചു

കുന്നന്താനം
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും, സിപിഐ എം മുന്‍ ജില്ലാ സെക്രട്ടറിയറ്റംഗവുമായിരുന്ന പി എം കുഞ്ഞമ്പായിയുടെ ഒമ്പതാം അനുസ്മരണ യോഗം കുന്നന്താനം പാലയ്ക്കല്‍ത്തകിടി ജങ്ഷനില്‍ നടന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം എസ് രാജേഷ്കുമാര്‍ അധ്യക്ഷനായി. യോഗത്തോട് അനുബന്ധിച്ച് ബഹുജന റാലി വടവനയില്‍ നിന്നും ആരംഭിച്ച് പാലയ്ക്കല്‍ത്തകിടിയില്‍ സമാപിച്ചു. സിപിഐ എം മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വര്‍ഗീസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ സുകുമാരന്‍, സണ്ണി ജോണ്‍സണ്‍, റെജി പോള്‍, കെ പി രാധാകൃഷ്ണന്‍, ടി വൈ റെനി, അഡ്വ. എം ജെ വിജയന്‍, എസ് വി സുബിന്‍, രതീഷ് പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.









0 comments