കേരളത്തിന്റെ അധിക അരിവിഹിതം നിഷേധിച്ചതിൽ പ്രതിഷേധം

കെഎസ്‌കെടിയു അടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധയോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി സി രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു
പത്തനംതിട്ട
ഓണത്തിന് അനുവദിക്കേണ്ട റേഷൻ വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കെഎസ്‌കെടിയു വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. അടൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം കെഎസ്‌കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി സി രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഡ്വ. എസ് രാജീവ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് ഷിബു, ജില്ലാ കമ്മിറ്റിയംഗം സി ധനേഷ്, വനിതാ സബ് കമ്മിറ്റി ജില്ലാ ജോയിന്റ് കൺവീനർ സിന്ധു ബിജു, വി കുട്ടപ്പൻ എന്നിവർ സംസാരിച്ചു. കോന്നി കെഎസ്‌കെടിയു കോന്നി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കോന്നിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ പ്രസിഡന്റ് പി എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി രാധാകൃഷ്ണൻ നായർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി വർഗീസ് ബേബി, ജില്ലാ കമ്മിറ്റിയംഗം ഡി ചന്ദ്രവതി, ബാബു ജോർജ്, ചന്ദ്രൻ നായർ, പി ജെ അനിൽകുമാർ, അജിത, മുരളീദാസ്, കെ ഉണ്ണി, സന്തോഷ്, സുരേഷ്, സജി എന്നിവർ സംസാരിച്ചു. കോഴഞ്ചേരി കെഎസ്‌കെടിയു കോഴഞ്ചേരി ഏരിയ കമ്മിറ്റി ആറന്മുള ഐക്കര ജങ്‌ഷനിൽ നടത്തിയ പ്രതിഷേധ യോഗം ജില്ലാ വൈസ് പ്രസിഡന്റ് പി കെ സത്യവൃതൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കെ ശ്രീധരൻ, ശ്രീജ വിമൽ, ഏരിയ വൈസ് പ്രസിഡന്റ് പി എൻ രാജൻ, ഏരിയ കമ്മറ്റി അംഗങ്ങളായ സനു മുണ്ടകം, കെ ടി യശോധരൻ എന്നിവർ സംസാരിച്ചു.









0 comments