ഓടയിൽ മണ്ണും ചെളിയും നിറഞ്ഞു
നഗരത്തിൽ വെള്ളക്കെട്ട്

അടൂർ
ഓടയിൽ മണ്ണും ചെളിയും നിറഞ്ഞു. മഴ പെയ്തതോടെ അടൂർ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. എം സി റോഡിൽ ഇന്ത്യൻ ഓയിൽ പമ്പിനുസമീപം മുതൽ നെല്ലിമൂട്ടിപ്പടിഭാഗം വരെയാണ് വെള്ളക്കെട്ട്. ഇവിടെ റോയൽ ഫർണിച്ചർ കടയ്‌ക്കുമുന്നിൽ വെള്ളക്കെട്ട് കാരണം കടയിലേക്ക് കയറാനാവാത്ത സ്ഥിതിയായിരുന്നു. ഓടയിലെ മണ്ണും ചെളിയും മാറ്റി വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം.
വാഹനങ്ങൾ പോകുമ്പോൾ വെള്ളം ഓളം തല്ലി കടകളിൽ കയറുന്നത് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നു.
വെള്ളക്കെട്ടുമൂലം കാൽനടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. റോഡിന്റെ പകുതിയോളം ഭാഗം വെള്ളത്തിലാണ്. നെല്ലിമൂട്ടിപടി ജങ്‌ഷൻ മുതൽ ബൈപ്പാസ് ആരംഭിക്കുന്ന ഭാഗംവരെ റോഡിന്റെ ഒരു വശത്ത് വെള്ളക്കെട്ടാണ്. ചെളിവെള്ളം കെട്ടി നിൽക്കുന്നു.
ഓടയിലേക്ക് വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഇല്ല. ഓട ശുചീകരണവും നടക്കുന്നില്ല. ഓടയിൽ മാലിന്യം ത ള്ളുന്നതും ഒഴുക്കിന് തടസ്സമാകുന്നു. വർഷങ്ങൾ പഴക്കമുള്ള ഓടകളാണ് ഈ ഭാഗത്ത്. ഇതുമാറ്റി തടസ്സമില്ലാത്ത ഓട നിർമിക്കണമെന്നാണ് വ്യാപാരികളടക്കമുള്ളവരുടെ ആവശ്യം.
ചിത്രം: അടൂർ നഗരത്തിലെ വെള്ളക്കെട്ട്









0 comments