ആകാശം തെളിഞ്ഞു

പത്തനംതിട്ട
മഞ്ഞ അലർട്ട് ആയിരുന്നിട്ടും ഞായറാഴ്ച ജില്ലയിൽ മഴ ശക്തി പ്രാപിച്ചില്ല. രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. വൈകിട്ട് 4.30ഓടെ മാത്രമാണ് ഒരു മഴ പെയ്തത്. ഇതും അധികനേരം നീണ്ടില്ല. തിങ്കളാഴ്ച ജില്ലയിൽ മഴ അലർട്ടില്ല. തെക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തിയാർജിച്ച മഴയുംകാറ്റും വരുംദിവസങ്ങളിൽ വടക്കൻ ജില്ലകളിലേക്ക് മാറുമെന്നാണ് പ്രവചനം. മണിമല നദിയുടെ തോണ്ട്ര സ്റ്റേഷൻ, അച്ചൻകോവിലാറിന്റ കോന്നി, കല്ലേലി സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും മണിമലയാറിൽ കല്ലൂപ്പാറ സ്റ്റേഷൻ-, പമ്പ മടമൺ, അച്ചൻകോവിൽ തുമ്പമൺ, അച്ചൻകോവിൽ പന്തളം, പമ്പ ആറന്മുള സ്റ്റേഷനുകളിൽ മഞ്ഞ അലർട്ടും കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകളിൽ പരിശോധനയാകാം കനത്ത മഴ പെയ്ത രണ്ട് ദിവസം കഴിഞ്ഞാണ് തിങ്കളാഴ്ച കുട്ടികൾ സ്കൂളിലെത്തുക. ഈ സാഹചര്യത്തിൽ അധ്യാപകരും അനധ്യാപകരും സ്‌കൂളുകളിൽ നേരത്തെയെത്തി ഇഴജന്തുക്കളുടെയും മറ്റും സാന്നിധ്യം ക്ലാസ് മുറികളിൽ ഇല്ലെന്ന് ഉറപ്പുവരുത്തണ്ടത് അത്യാവശ്യമാണ്. ഞായറാഴ്ച മഴ ശക്തിയായി പെയ്തില്ലെങ്കിലും അപ്പർ കുട്ടനാടിന്റെ ഭാഗമായ ജില്ലയിലെ വിവിധ മേഖലകളിൽ വെള്ളം കയറിയിരുന്നു. ഈ സാഹചര്യവും തണുപ്പും കാരണം ജീവികൾ കെട്ടിടങ്ങൾക്കുള്ളിൽ അഭയം കണ്ടെത്താൻ സാധ്യതയുണ്ട്.









0 comments