ഗവർണറുടെ ഉത്തരവ് കത്തിച്ച് ഡിവൈഎഫ്ഐ

പത്തനംതിട്ട
സർവകലാശാലകളിൽ വ്യാഴാഴ്ച വിഭജന ഭീതിദിനമായി ആചരിക്കണമെന്ന ഗവർണറുടെ തീട്ടുരത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. ഗവർണറുടെ ഉത്തരവിന്റെ പകർപ്പ് കത്തിച്ചായിരുന്നു പ്രതിഷേധം. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ബി നിസാം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങൾ ശ്യാം രാജ്, അജ്മൽ റഹീം, പി എസ് ഷജിൽ എന്നിവർ സംസാരിച്ചു.









0 comments