അമ്പമ്പോ ശരിക്കും മാവേലി...

ജയകൃഷ്ണൻ ഓമല്ലൂർ
Published on Aug 29, 2025, 12:05 AM | 1 min read
മാവേലിയുടെ കിരീടവും ആടയാഭരണങ്ങളും കണ്ടപ്പോൾ കടയിലെത്തിയയാൾക്ക് കൗതുകം. എന്നാൽ പിന്നെ വേഷമൊന്ന് അണിഞ്ഞുനോക്കാമെന്ന് കടയിലെ ജീവനക്കാരൻ. കിരീടവും പടച്ചട്ടയും അണിഞ്ഞപ്പോൾ തന്നെ ആള് ഹാപ്പി. ഓണക്കാലമായതോടെ കടകളിൽ മാവേലി വേഷം വാങ്ങാൻ നിരവധിയാളുകളാണ് എത്തുന്നത്. കിരീടവും കുടയും ആടയാഭരങ്ങളും എല്ലാം കൂടി 3,500 രൂപയാകും. പത്തനംതിട്ട നഗരത്തിൽനിന്നുള്ള ദൃശ്യം.









0 comments