എൻജിഒ യൂണിയൻ വായനാ കോർണറുകൾ സ്ഥാപിച്ചു

അടൂർ
കേരള എൻജിഒ യൂണിയൻ അടൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ അടൂർ സബ് ട്രഷറിയിലും നഗരസഭാ ഓഫീസിലും വായനാ കോർണറുകൾ സ്ഥാപിച്ചു. ജീവനക്കാരിൽനിന്നും സ്വരൂപിച്ചതുൾപ്പടെ പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കോർണറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഇവ വായിക്കാൻ ലഭ്യമാണ്. ഓഫീസുകൾ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണിത്. സബ് ട്രഷറിയിൽ സ്ഥാപിച്ച കോർണർ ചലച്ചിത്ര സംവിധായകനും ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസറുമായ ഡോ. ഡി ബിജു കുമാറും നഗരസഭാ ഓഫീസിൽ നഗരസഭാ ചെയർമാൻ കെ മഹേഷ് കുമാറും ഉദ്‌ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ഏരിയ പ്രസിഡന്റ് സി ജെ ജയശ്രീ അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് ജി അനീഷ് കുമാർ , ജില്ലാ സെക്രട്ടറിയറ്റംഗം കെ രവിചന്ദ്രൻ, ഏരിയ സെക്രട്ടറി ആർ രജനീഷ്, ട്രഷറർ എസ് റെജിമോൻ എന്നിവർ സംസാരിച്ചു.









0 comments