ഉന്നതവിദ്യാഭ്യാസ സംരക്ഷണ സദസ്

പത്തനംതിട്ട
കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കലാ, കായികവിഭാഗമായ പ്രോഗ്രസീവ് ആർട്‌സിന്റെ നേതൃത്വത്തിൽ ഉന്നതവിദ്യാഭ്യാസ സംരക്ഷണ സദസ് നടത്തി. പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന സദസ് ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ജയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജി അനീഷ് കുമാർ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ് കുമാർ, ജില്ലാ വിദ്യാഭ്യാസ സംരക്ഷണസമിതി കൺവീനർ റയ്സൺ സാം രാജു, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ, പ്രോഗ്രസീവ് ആർട്സ് ജില്ലാ കൺവീനർ കെ രവിചന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments