പുലിയെ പിടിക്കാൻ കൂട് വെച്ചു

താന്നിക്കാപ്പുഴയിൽ പുലിയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചപ്പോൾ
റാന്നി
എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് പുലിയുടെ സാന്നിധ്യം കണ്ട തോട്ടം മേഖലയിൽ കൂട് വെച്ചു. പുലിയെ കണ്ട് 24 മണിക്കൂറിനുള്ളിൽ കൂട് വയ്ക്കാൻ അനുമതി ലഭിച്ചത് ചരിത്രമാണെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. വെച്ചൂച്ചിറ പഞ്ചായത്തിലെ പെരുന്തേനരുവി താന്നിക്കാപ്പുഴയിൽ തിങ്കളാഴ്ച പുലർച്ചെയാണ് ടാപ്പിങ് തൊഴിലാളി പുലിയെ കണ്ടത്. പുലിയുടെ കാൽപ്പാട് പരിശോധിച്ച് സാന്നിധ്യം വനംവകുപ്പും സ്ഥിരീകരിച്ചിരുന്നു. ഇവിടം സന്ദർശിച്ച ശേഷമാണ് എത്രയും വേഗം കൂട് സ്ഥാപിക്കണമെന്ന് എംഎൽഎ വനംവകുപ്പിനോട് ആവശ്യപ്പെട്ടത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണനാണ് കൂടുവയ്‌ക്കാനുള്ള അന്തിമ തീരുമാനമെടുത്തത്. എംഎൽഎയെ കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് ഇ വി വർക്കി, വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, അംഗങ്ങളായ ടി കെ ജെയിംസ്, സിറിയക്ക് തോമസ്, നിഷാ അലക്സ്, റേഞ്ച് ഓഫീസർ ബി ആർ ജയൻ, ആർ വരദരാജൻ എന്നിവരെ എംഎൽഎയോടൊപ്പം കൂടുവച്ച സ്ഥലം സന്ദർശിച്ചു.









0 comments