സമര നായകനെ അനുസ്‌മരിച്ചു

പത്തനംതിട്ട
സമര കേരളത്തിന്റെ ധീരനായകൻ വി എസ് അച്യുതാനന്ദനെ അനുസ്‌മരിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ യോഗം ചേർന്നു. പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്‌മരണ യോഗത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ഡോ. ടി എൻ സീമ മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിലെ എല്ലാ മനുഷ്യരുടെയും ഹൃദയത്തിലേക്ക് എത്താനുള്ള വഴി വിഎസിന് ഉണ്ടായിരുന്നെന്ന് അവർ അനുസ്‌മരിച്ചു. വി എസ് ഏറ്റെടുത്ത സമരങ്ങളെല്ലാം കാലഘട്ടം ആവശ്യപ്പെട്ടവയാണ്. കൃഷിഭൂമിയെ തിരിച്ചു പിടിക്കാൻ സ്വീകരിച്ച ധീരമായ നിലപാടും സമരങ്ങളും പരിസ്ഥിതിയുടെ വീണ്ടെടുപ്പിന് വഴിയൊരുക്കി. സ്ത്രീകളുടെ പ്രശ്നങ്ങളിലും ശ്രദ്ധ ചെലുത്തി. എല്ലാവരുടെയും മനസിൽ വിഎസിന് ഇടമുണ്ടെന്ന് വിലാപയാത്ര വെളിപ്പെടുത്തുന്നു. അദേഹം നൽകിയ പാഠം തലമുറകൾക്ക് പ്രചോദനമാണെന്നും സീമ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജെ അജയകുമാർ, അഡ്വ. ആർ സനൽകുമാർ, പി ആർ പ്രസാദ്, സി രാധാകൃഷ്‌ണൻ, കോമളം അനിരുദ്ധൻ, ജില്ലാ കമ്മിറ്റിയംഗം ലസിത നായർ എന്നിവർ സന്നിഹിതരായി.
ചിത്രം









0 comments