സിപിഐ എം പ്രതിഷേധം നാളെ

പത്തനംതിട്ട
ചത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സിപിഐ എം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. രാവിലെ ഒമ്പതിന് അബാൻ ജംങ്‌ഷനിൽ നിന്നാരംഭിക്കുന്ന മാർച്ച് പോസ്റ്റ് ഓഫീസ് പടിക്കൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമരം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും.









0 comments