കെജിഒഎ ജില്ലാ കായികമേള

പത്തനംതിട്ട
ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും കേരള ഗസറ്റ്ഡ് ഓഫീസേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ ജില്ലാ കായികമേള ഉദ്ഘാടനം ചെയ്തു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ കെ പ്രവീൺ, ഡോ. ജാനകി ദാസ്, ജില്ലാ സെക്രട്ടറി ഡോ. സുമേഷ് വാസുദേവൻ, ട്രഷറർ യു ഉധീഷ്, ജില്ലാ വനിതാ കൺവീനർ എൻ എസ് സുനില എന്നിവർ സംസാരിച്ചു. വിവിധയിനങ്ങളിലായി നടന്ന മത്സരങ്ങളിൽ പ്രവീൺ പ്രകാശും വി രേവതിയും തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കായികമേളയിൽ അടൂർ ടീം ഓവറോൾ ചാമ്പ്യന്മാരായി. റാന്നി രണ്ടാംസ്ഥാനവും പത്തനംതിട്ട ഈസ്റ്റ് മൂന്നാംസ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.









0 comments