കവിയൂരിലെ കപ്പൽ കടൽ കടക്കും,,, പറന്ന്

കവിയൂര്‍ ശശികുമാര്‍ ഒരുക്കിയ കപ്പലിന്റെ മാതൃക
തിരുവല്ല
കവിയൂരിലെ കരവിരുതിൽ വിരിഞ്ഞ കപ്പൽ കടല്‍ കടക്കാനൊരുങ്ങുകയാണ്... കടലിലൂടെയല്ല. അമേരിക്കയിലേക്ക് വിമാനമാർഗം പറക്കും. പൂര്‍ണമായും തേക്കിലാണ് നിര്‍മാണം. കവിയൂര്‍ ശശികുമാര്‍ എന്ന പ്രതിഭയുടെ കരവിരുതില്‍ വിരിഞ്ഞ കലാശിൽപ്പം ഏറെ ശ്രദ്ധേയം തന്നെ. കരകൗശല രംഗത്ത് മുമ്പും പലപരീക്ഷണങ്ങൾ ഇദ്ദേഹം ചെയ്തിട്ടുണ്ട്. അഞ്ച് അടി നീളം, മൂന്ന് അടി പൊക്കം ആദ്യകാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കും. ബേപ്പൂരിൽ പോയാണ് നിര്‍മാണ രീതി പഠിച്ചത്. അടിയില്‍ ഫൈബര്‍ ഉപയോഗിച്ചതിനാല്‍ ഇത് വെള്ളത്തിലും ഉപയോഗിക്കാം. ചരക്ക് കപ്പലല്ല ലക്ഷ്വറി കപ്പലാണിത്. ആറുമാസക്കാലമായി ഇതിന്റെ പണിപ്പുരയിലായിരുന്നു ശശികുമാര്‍. അമേരിക്കയിലാണ് കപ്പലിന്റെ ആവശ്യക്കാര്‍. അടുത്ത് തന്നെ കയറ്റി അയയ്ക്കും. ഇരിപ്പിടം ഉള്‍പ്പടെ ഉള്ള ഇന്റീരിയര്‍, ലൈറ്റ് അറേജ്മെന്റ്, ട്രഡീഷണല്‍ ഫ്ലോറിങും കപ്പലിലുണ്ട്. സുഹൃത്തിന്റെ ആവശ്യപ്രകാരമാണ് വ്യത്യസ്തമായ ഈ നിര്‍മാണം ആരംഭിച്ചത്. ഇതുപോലെ ഒന്നിന് പല റിസോര്‍ട്ടുടമകളും ആവശ്യമായി ഇതിനോടകം വന്നു കഴിഞ്ഞു.









0 comments