കാഴ്‌ച തെളിയും

ജില്ലാ ആശുപത്രിയിലെ ഡെഡിക്കേറ്റഡ് ഐ യൂണിറ്റിന്റെ ഉൾവശം
കോഴഞ്ചേരി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കണ്ണുപരിശോധനയ്ക്ക് മാത്രമായി ഇരുനിലയിലായി ഡെഡിക്കേറ്റഡ് ഐ യൂണിറ്റ് സജ്ജം. ആരോഗ്യകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 1.40 കോടി രൂപ മുടക്കിയാണ് ഇത് പൂർത്തിയാക്കിയത്. കണ്ണ് ചികിത്സയ്ക്കായി ഡോക്‌ടർമാരുടെ ഒപി, രോഗികൾക്കുള്ള കാത്തിരിപ്പ് സ്ഥലം, കാഴ്ച പരിശോധന മുറി, ഐ പി സംവിധാനം എന്നിവ താഴത്തെ നിലയിലും ഓപ്പറേഷൻ തീയറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് യൂണിറ്റ് എന്നിവ മുകളിലത്തെ നിലയിലുമാണ് പ്രവർത്തിക്കുക. ഇരു നിലകളിലായി അത്യാധുനിക സൗകര്യങ്ങളുള്ള പ്രസവമുറിയും പ്രസവ വാർഡും നിർമാണം പൂർത്തിയായി. ഇതോടെ ജില്ലാ ആശുപത്രി ലക്ഷ്യ നിലവാരത്തിലേക്ക് ഉയരും. 2.46 കോടി രൂപ ചെലവിലാണ് അത്യാധുനിക സൗകര്യങ്ങളോടെ പ്രസവ വാർഡും ഓപ്പറേഷൻ തീയറ്ററും സജ്ജമാക്കിയത്. ഒരേ സമയം നാല് പ്രസവത്തിനുള്ള സൗകര്യമുള്ള നാല് ലേബർ സ്യൂട്ടും അത്യാധുനിക സൗകര്യങ്ങളുള്ള മോഡുലാർ ഓപ്പറേഷൻ തീയറ്ററും നവജാത ശിശുക്കൾക്കുള്ള ഐസിയുവും അടങ്ങുന്ന പുതിയ പ്രസവ വാർഡ് പൂർണമായും ശീതികരിച്ചതാണ്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ആശുപത്രിയിൽ നടക്കുന്നത് 30 കോടിയിലധികം രൂപയുടെ നിർമാണമാണ്. അതിൽ പ്രധാനപ്പെട്ടതാണ് 25 കോടിരൂപ ചെലവിൽ നിർമിക്കുന്ന പ്രധാന കെട്ടിട സമുച്ചയം. ജില്ലയിലെ പാലിയേറ്റീവ് ട്രഷറി യൂണിറ്റ്, പാലിയേറ്റീവ് ട്രെയിനിങ് സെന്റർ, ആർട്ടിഫിഷ്യൽ ലിംബ് സെന്റർ, ജില്ലാ മാനസികാരോഗ്യ പദ്ധതി എന്നിവയുടെയും ആസ്ഥാനമാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി. കൂടാതെ ജില്ലാ ടി ബി സെന്റർ, ജില്ലാ ക്യാൻസർ സെന്റർ, റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ് എന്നിവയും ഇവിടെയാ









0 comments