മൂക്കുപൊത്തി നടക്കേണ്ട സൗകര്യങ്ങളെല്ലാം ഹൈടെക്

അടൂർ ജനറൽ ആശുപത്രി
അടൂർ വരുന്നവരൊക്കെ മൂക്കുപൊത്തിനടന്ന്, പകർച്ചവ്യാധി പിടിപെട്ട് മടങ്ങുന്ന ഒരു കാലം അടൂർ ജനറൽ ആശുപത്രിയിലുണ്ടായിരുന്നു. അതുമാറി എട്ട് വർഷമേ ആയുള്ളു. ഒരു അടിസ്ഥാനസൗകര്യവുമില്ലാത്ത ആതുരാലയത്തെ മികച്ചതാക്കിയത് പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ്. 90 ലക്ഷം രൂപ മുടക്കി സീവേജ് സ്ട്രീറ്റ് പ്ലാന്റ് സ്ഥാപിച്ചു. ഒരു കോടി 21 ലക്ഷം രൂപ അനുവദിച്ച് ഒപി നവീകരണം ആദ്യഘട്ടം പൂർത്തിയാക്കി. ട്രോമാ കെയർ യൂണിറ്റ്, സി ടി സ്‌കാൻ യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, കോവിഡ് ഐസിയു, സർജിക്കൽ ഐസിയു, മെഡിക്കൽ ഐസിയു, എന്നീ സംവിധാനങ്ങൾ ആശുപത്രിയിലൊരുക്കി. കൂടാതെ പീഡിയാട്രിക് ബ്ലോക്ക് സ്ഥാപിച്ച് ഐസിയു, എച്ച്ഡിയു എന്നീ സംവിധാനങ്ങളൊരുക്കി. ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ പ്ലാന്റും സിക്ക് ന്യൂ ബോൺ കെയർ യൂണിറ്റും സ്ഥാപിച്ചു. കിഫ്ബി പദ്ധതിയിൽ 14.5 കോടി രൂപ അനുവദിച്ച് ആശുപത്രിയിൽ നാലുനില കെട്ടിടം നിർമാണം അവസാനഘട്ടത്തിലാണ്. ദിവസേന ശരാശരി 2,000 പേർ ചികിത്സ തേടിയെത്തുന്ന ആശുപത്രിയായി. ജില്ലയിലെ ഏറ്റവും കൂടുതൽ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയാണിപ്പോൾ അടൂർ ആശുപത്രി. 30ലധികം ഡോക്‌ടർമാരും 82 നഴ്സുമാരും ഇവിടെയുണ്ട്. അടൂരിന്റെ ജനപ്രതിനിധി തിരുവഞ്ചൂർ രാധാകൃഷ്ണനും അടൂരുകാരനായ അടൂർ പ്രകാശും ആരോഗ്യ മന്ത്രിമാരായിരുന്ന കാലത്ത് നടപ്പാക്കാനാവാത്ത വികസനമാണ് കഴിഞ്ഞ ഏഴുവർഷത്തിനിടെ ജനറൽ ആശുപത്രിയിൽ നടപ്പാക്കിയത്. ഏഴുവർഷത്തിനിടെ എൻക്യുഎഎസ് അംഗീകാരം, ലക്ഷ്യ നിലവാരത്തിനുള്ള പുരസ്‌കാരം, എംയുഎസ്‌കെഎഎൻ അംഗീകാരം, ബിഇഇ അംഗീകാരം എന്നിവയും നിരവധി സംസ്ഥാന പുരസ്‌കാരങ്ങളും നേടി.









0 comments