ആരോഗ്യമേഖലയ്‌ക്കെതിരായ നീക്കങ്ങളിൽനിന്ന് പിന്തിരിയണം: കെജിഎൻഎ

പത്തനംതിട്ട
ലോകശ്രദ്ധയാകർഷിച്ച കേരളത്തിലെ ആരോഗ്യമേഖലയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം അവസാനിപ്പിക്കണമെന്ന് കെജിഎൻഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആരോഗ്യമേഖലയിലുണ്ടാകുന്ന ചെറിയ കാര്യങ്ങൾപോലും പർവതീകരിച്ചുകാട്ടുന്നത് ജീവനക്കാരുടെ മനോവീര്യം നഷ്‌ടപ്പെടുത്തുമെന്നും ഇതിൽനിന്ന് പിന്മാറണമെന്നും ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് ഒ എസ് നിഷാദ് അധ്യക്ഷനായി. സെക്രട്ടറി ദീപ ജയപ്രകാശ്, ജില്ലാ ട്രഷറർ ശ്യാമ വിജയൻ എന്നിവർ സംസാരിച്ചു.









0 comments