പലസ്തീൻ ഐക്യദാർഢ്യ കൂട്ടായ്മ

പത്തനംതിട്ട
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടേയും സംയുക്ത സമര സംഘടനയായ എഫ്എസ്ഇടിഒ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ കൂട്ടായ്മ നടത്തി. പത്തനംതിട്ട ഹെഡ് പോസ്‌റ്റ് ഓഫീസിന് മുന്നിൽ നടന്ന കൂട്ടായ്മ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ദീപാ വിശ്വനാഥ് അധ്യക്ഷയായി.
എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ് കുമാർ, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. ജാൻകി ദാസ്, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജി ഗീതാമണി, എ കെപിസിടിഎ ജില്ലാ സെക്രട്ടറി റെയ്സൺ സാം രാജു, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് എ കെ പ്രകാശ്, പി എസ് സി ഇ യു സംസ്ഥാന കമ്മിറ്റിയംഗം എ നിഷാദ് എന്നിവർ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാസെക്രട്ടറി ജി അനീഷ് കുമാർ സ്വാഗതവും കെജിഎൻഎ ജില്ലാ സെക്രട്ടറി ദീപാ ജയപ്രകാശ് നന്ദിയും പറഞ്ഞു.









0 comments