കർഷകസംഘം സംയോജിത കൃഷിക്ക് തുടക്കം

കേരള കർഷകസംഘം നേതൃത്വത്തിൽ കൊടുമണ്ണിൽ തുടങ്ങിയ സംയോജിത കൃഷി ജില്ലാ കൺവീനർ ആർ തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു
കൊടുമൺ
കേരള കർഷകസംഘം നേതൃത്വത്തിലുള്ള സംയോജിത കൃഷിക്ക് കൊടുമണ്ണിൽ തുടക്കമായി. കൊടുമൺ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഉടമസ്ഥതയിൽ ചന്ദനപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഫാമിൽ ജില്ലാ കൺവീനർ ആർ തുളസീധരൻ പിള്ള പച്ചക്കറി തെെ നട്ട് ജില്ലയിലെ സംയോജിതകൃഷി തുടങ്ങി. കർഷകസംഘം നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന കൃഷിയുടെ ഭാഗമായാണ് കൃഷി തുടങ്ങിയത്. തുടർന്ന് വരുംദിവസങ്ങളിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വ്യാപകമായി കൃഷി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഉൽപ്പാദനത്തോടൊപ്പം നല്ല ഭക്ഷണത്തിനാവശ്യമായ കാർഷികോൽപ്പന്നങ്ങളുടെ വിപണനകേന്ദ്രവും ആരംഭിക്കും. എഫ്പിഒ ചെയർമാൻ എ എൻ സലീം അധ്യക്ഷനായി. കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം ബി സതികുമാരി, ഏരിയ സെക്രട്ടറി ബി ജോൺകുട്ടി, പഞ്ചായത്തംഗം പി എസ് രാജു, ബാബു സേനപ്പണിക്കർ എന്നിവർ സംസാരിച്ചു.









0 comments