പ്രതിഷേധജ്വാല നടത്തി

അടൂർ
ഛത്തീസ്ഗഡിൽ തുറുങ്കിലടയ്ക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കടമ്പനാട് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കടമ്പനാട് ഡിസ്ട്രിക്ട് നേതൃത്വത്തിൽ പ്രതിഷേധജ്വാല നടത്തി. മുൻ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. സുനു സാമുവൽ തയ്യിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഫാ. ഡോ റിഞ്ചു പി കോശി അധ്യക്ഷനായി. ഭദ്രാസന കമ്മിറ്റിയംഗം റോഷൻ റോയ്, സെക്രട്ടറി സോബിൻ സോമൻ, ഫാ. ഗീവർഗീസ് ജോർജ്, ഫാ. അനൂപ് രാജ്, ഫാ. കെ ജി അലക്സാണ്ടർ, ജോസ്ലീ മറിയം, റോൺ രാജൻ, ഫാ. ജോ മാത്യു, തോമസ് കുട്ടി, കെ എം രാജു, ജോമോൻ ജോയ്, അലൻ ജോസ് എന്നിവർ സംസാരിച്ചു.









0 comments