ഇക്കോ ബാങ്കിന്‌ ജില്ലയിൽ തുടക്കം

Eco
വെബ് ഡെസ്ക്

Published on Sep 04, 2025, 12:05 AM | 1 min read

പത്തനംതിട്ട

അജൈവ പാഴ് വസ്തുക്കൾ പൊതുജനങ്ങൾക്ക് നേരിട്ട് നൽകാൻ ക്ലീൻ കേരളാ കമ്പനി എല്ലാ ജില്ലകളിലും സൗകര്യം ഒരുക്കുന്ന ഇക്കോ ബാങ്ക് പത്തനംതിട്ടയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം ഉദ്‌ഘാടനം ചെയ്തു. ഹരിത കർമ്മ സേനാംഗങ്ങളുടെ മക്കളിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരേയും അനുമോദിച്ചു.

നഗരസഭാ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർ പേഴ്സൺ അഡ്വ. ടി സക്കീർ ഹുസൈൻ അധ്യക്ഷനായി. തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി രാജേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ്, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ജി അനിൽകുമാർ, നഗരസഭാ സെക്രട്ടറി എ എം മുംതാസ്, ക്ലീൻ കേരളാ കമ്പനി ജില്ലാ മാനേജർ എം ബി ദിലീപ് കുമാർ, വിനോദ് കുമാർ, എസ് അഭിരാമി എന്നിവർ സംസാരിച്ചു. മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഹരിത കൺസോർഷ്യം, ഇ-മാലിന്യ ശേഖരണത്തിൽ പങ്കെടുത്ത നഗരസഭകൾ എന്നിവർക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.

ആഗസ്‌തിൽ മാലിന്യ നീക്കം സർവകാല റെക്കോർഡിൽ

ഓണക്കാലത്ത് ജില്ലയിൽ നിന്നും 680 ടൺ അജൈവ പാഴ് വസ്തുക്കളാണ് ഹരിത കർമ്മസേന ശേഖരിച്ച് ക്ലീൻ കേരളാ കമ്പനിക്ക് കൈമാറിയത്. നഗരസഭകളിൽ നിന്ന് 8866 കിലോ ഇ -മാലിന്യ ങ്ങളാണ് ക്യാമ്പയിനിൽ ശേഖരിച്ചത്. തിരുവല്ലയിൽ നിന്നും 4594 കിലോ , പന്തളം 3266 കിലോ, പത്തനംതിട്ട 1006 കിലോ എന്നിങ്ങനെയാണ് വിടുകൾക്കും സ്ഥാപനങ്ങൾക്കും പണം നൽകി ഇ മാലിന്യം ഹരിത കർമ്മ സേന ശേഖരിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Home