കാതോലിക്കേറ്റ് സ്‌കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം

പത്തനംതിട്ട പത്തനംതിട്ട കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്ത ഉദ്‌ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി കെ ജേക്കബാണ് പത്രം സ്‌പോൺസർ ചെയ്‌തത്. സ്‌കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ് അധ്യക്ഷനായി. പ്രഥമാധ്യാപിക പി എം ജയമോൾ, തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൺ കല്ലിട്ടതിൽ, അധ്യാപകരായ ബിനോദ് മാത്യു, ടി ബിന്ദുമോൾ, റോസിലിൻ ജോർജ്, അക്ഷരമുറ്റം ജില്ലാ കോ–-ഓർഡിനേറ്റർ ആർ രമേശ്, ആർ ഹരീഷ് എന്നിവർ പങ്കെടുത്തു.









0 comments