ലഹരിക്കെതിരെ
പ്രതിരോധച്ചങ്ങല തീർക്കാൻ...

അറിവാണ് ലഹരി ജില്ലാതല ഉദ്ഘാടനത്തിൽ കോന്നി എസ്എഎസ് കോളേജ് യൂണിയൻ പ്രതിനിധി ഭഗത് ഷാജി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
അശ്വതി ജയശ്രീ
കോന്നി
സമൂഹത്തെയും യുവത്വത്തെയും കാർന്നുതിന്നുന്ന ലഹരിയെന്ന വിപത്തിനെതിരെ പ്രതിരോധം തീർത്ത് ദേശാഭിമാനി. പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ്, വികെസി പ്രൈഡ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു "അറിവാണ് ലഹരി' ബോധവൽക്കരണം. ജില്ലാതല ഉദ്‌ഘാടനം കോന്നി എസ്‌എഎസ് കോളേജിൽ അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കോളേജ് പ്രിൻസിപ്പൽ ഡോ. ബി എസ് കിഷോർകുമാർ അധ്യക്ഷനായി. അറിവിനെ ലഹരിയാക്കാമെന്ന് നൂറുകണക്കിന് വിദ്യാർഥികൾ ദൃഢപ്രതിജ്ഞയെടുത്തു. കോളേജ് യൂണിയൻ പ്രതിനിധി ഭഗത് ഷാജി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്‌എഎസ് കോളേജ് മാനേജിങ് കമ്മിറ്റിയംഗം ഡി അനിൽകുമാർ കോളേജിനെ ലഹരിമുക്തമായി പ്രഖ്യാപിച്ചു. കാർട്ടൂണിസ്‌റ്റ് ജിതേഷ്‌ജി, എക്‌സൈസ് വിമുക്തി മിഷൻ ജില്ലാ കോ– ഓർഡിനേറ്റർ അഡ്വ. ജോസ് കളീയ്‌ക്കൽ, നാടൻപാട്ട് ഗായകൻ അഡ്വ. സുരേഷ് സോമ എന്നിവർ ലഹരിവിരുദ്ധ ആശയങ്ങൾ വിദ്യാർഥികൾക്ക് പകർന്നുനൽകി. ദേശാഭിമാനി പത്തനംതിട്ട ബ്യൂറോ ചീഫ് ആർ രാജേഷ്, അക്ഷരമുറ്റം ജില്ലാ കോ–- ഓർഡിനേറ്റർ ആർ രമേശ്, എസ്‌എൻഡിപി പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ, പിടിഎ പ്രസിഡന്റ് കെ ജി ഉദയകുമാർ, അസോസിയേറ്റ് പ്രൊഫസർ വി എസ് പ്രവീൺകുമാർ എന്നിവരും സംസാരിച്ചു. കോളേജ് എൻസിസി കേഡറ്റുകളുടെ മൈമും നൃത്തപരിപാടിയുമുണ്ടായി.









0 comments