ഡിസിസി പ്രസിഡന്റ്‌

സ്ഥാനം ഉറപ്പിക്കാൻ ‘പണി’തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 12, 2025, 12:05 AM | 1 min read

Kicker:



പത്തനംതിട്ട

ഡിസിസി പ്രസിഡന്റ്‌ സാധ്യത പട്ടികയിലുള്ളവർ സ്ഥാനം ഉറപ്പിക്കാൻ ‘പണി’തുടങ്ങി. ആരോപണങ്ങളും പ്രത്യാരോപണങ്ങളും പരാതിയുമായി അനുയായികൾ. ആറുപേരടങ്ങുന്ന പട്ടികയിലെ കെപിസിസി സെക്രട്ടറി അനീഷ് വരിക്കാണ്ണാമലയ്‌ക്കെതിരെയുള്ളതാണ്‌ അതിലൊന്ന്‌. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ഫേസ്ബുക്ക് പോസ്‌റ്റ്‌ പങ്കുവച്ചതാണ്‌ അനീഷിന്‌ വിനയാകുന്നത്‌. ഇതിനുപുറമേ ഡിസിസി ഓഫീസിനു മുമ്പിൽ കരിങ്കൊടികെട്ടി വിവാദമായ സംഭവത്തിനു പിന്നിൽ അനീഷാണെന്നും ചില നേതാക്കൾ ആരോപണമുയർത്തുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അനീഷിനെതിരെ കെപിസിസി നേതൃത്വത്തെ സമീപിക്കാനാണ് ഒരുവിഭാഗം നേതാക്കളുടെ തീരുമാനം. പട്ടികയിലുള്ള കെ സി വേണുഗോപാലിന്റെ നോമിനി പഴകുളം മധുവിന്റെ ലക്ഷ്യം ആറന്മുള സീറ്റാണെന്നും അതിനാൽ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ പരിഗണിക്കരുതെന്നും ആവശ്യമുയർന്നിട്ടുണ്ട്‌. അതേസമയം നിലവിലെ പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്പിൽ തുടരട്ടെയെന്ന്‌ മുതിർന്ന നേതാവ്‌ പിജെ കുര്യൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ കെപിസിസി ഭാരവാഹികളാകാൻ മുതിർന്ന നേതാക്കളും കരുനീക്കം തുടങ്ങി.




deshabhimani section

Related News

View More
0 comments
Sort by

Home