അനുമോദിച്ചു

അടൂർ
കേരള കോൺഗ്രസ് എം സംസ്കാര വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ചക്ക സംസ്കരണ മൂല്യ വർധിത ഉൽപ്പന്ന നിർമാണത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഏഴംകുളം തങ്കച്ചൻ യോഹന്നാനെ അനുമോദിച്ചു. പഞ്ചായത്തിലെ ഏറ്റവും നല്ല കർഷകനായി തിരഞ്ഞെടുത്ത ഗോപിനാഥപിള്ളയേയും യോഗത്തിൽ ആദരിച്ചു. യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സംസ്കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷനായി. ഫാ. ജോസഫ് സാമുവൽ തറയിൽ, പഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ, പഞ്ചായത്ത് അംഗങ്ങളായ ബാബു ജോൺ, ബീന ജോർജ്, അഡ്വ. താജുദ്ദീൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ അജി പാണ്ടിക്കുടി, തോമസ് മാത്യു, രാമകൃഷ്ണൻ, തോമസ് പേരയിൽ, സുധാമണി ടീച്ചർ, ഷൈജു നല്ലൂർ പടിഞ്ഞാറ്റതിൽ എന്നിവർ സംസാരിച്ചു.









0 comments