എ ജി ഈപ്പൻ, എം ജെ അച്ചൻകുഞ്ഞ് അനുസ്മരണം

തിരുവല്ല
എ ജി ഈപ്പൻ, എം ജെ അച്ചൻകുഞ്ഞ് എന്നിവരുടെ ചരമദിനം സിപിഐ എം നിരണം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. നിരണത്ത് നടന്ന അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം പി ഡി മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ആർ സനൽകുമാർ, ഫ്രാൻസിസ് വി ആന്റണി, സി എൻ രാജേഷ്, ബിനിൽകുമാർ, പി സി പുരുഷൻ എന്നിവർ സംസാരിച്ചു.









0 comments