തെളിനീരണിഞ്ഞ് കോലറയാർ

തിരുവല്ല
പായലും പോളയും നീക്കിക്കൊണ്ടിരിക്കുന്ന നിരണം, കടപ്ര പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കോലറയാറിന്റെ തെളിമ കാണാൻ മാത്യു ടി തോമസ് എംഎൽഎയുമെത്തി. പൂവംമ്മേലി മുയപ്പുമുതൽ ഇലഞ്ഞിക്കൽ ചന്ത വരെ രണ്ടര കിലോമീറ്റർ വൃത്തിയാക്കി. വരും ദിവസങ്ങളിൽ ഇലഞ്ഞിക്കൽ ചന്ത മുതൽ അറയ്ക്കൽ മുയപ്പു വരെയുള്ള ഭാഗം പൂർത്തിയാക്കേണ്ടതുണ്ട്. സർക്കാർ ഫണ്ട് വിനിയോഗിക്കാതെ ജനങ്ങളുടെപങ്കാളിത്തതാലാണ് ഇതുവരെ ശുചീകരണം നടത്തിയത്.
കോലറയാർ നവീകരണത്തിന്റെ എട്ടാം നാൾ ജനകീയ മുന്നേറ്റത്തിന്റെ വിജയം കാണാനാണ് മാത്യു ടി തോമസ് എംഎൽഎ എത്തിയത്. പായൽ നീക്കം ചെയ്യാൻ സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം ബോധ്യപ്പെട്ടു. മൂന്ന് പഞ്ചായത്തുകളിലെ തോടുകൾ വൃത്തിയാക്കാൻ യന്ത്രസാമഗ്രികൾ വാങ്ങാൻ ഫണ്ട് വകയിരുത്തുമെന്ന് എംഎൽഎ പറഞ്ഞു. പുരയ്ക്കൽപ്പാലം, മാലിശ്ശേരി കലുങ്ക് എന്നിവ സന്ദർശിച്ച് നീരൊഴുക്ക് തടസ്സപ്പെടുന്നതിന്റെ കാരണം അദ്ദേഹം തിരിച്ചറിഞ്ഞു. എട്ടിന് മുഖ്യമന്ത്രി ജില്ലയിലെ എംഎൽഎമാരെ വിളിച്ചുചേർക്കുന്ന യോഗത്തിൽ ഈ വിഷയം അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പി എം ഏബ്രഹാം, പി സി പുരുഷൻ, അന്നമ്മ ജോസഫ്, ജോളി ഈപ്പൻ, അലക്സ് ജോൺ, ബിനീഷ് കുമാർ, അനീഷ് എം ബി, റോബി തോമസ്, പി ഒ മാത്യൂ പ്രസാദ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
ചിത്രം: മാത്യു ടി തോമസ് എംഎൽഎ കോലറയാർ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എത്തി ചേർന്നപ്പോൾ









0 comments