എംഡിഎംഎയുമായി യുവാവ് പിടിയിൽ

പന്തളം
ബംഗളൂരുവിൽനിന്ന് ബസ്സിൽ കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവിനെ ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് പിടികൂടി. പന്തളം തുമ്പമൺ മുട്ടം വടക്കടത്ത് മണ്ണിൽ വീട്ടിൽ ബ്രില്ലി മാത്യു (40)വാണ് അറസ്റ്റിലായത്. കുളനട ഇന്ത്യൻ ഓയിൽ പമ്പിനുമുന്നിൽ തിരുവല്ല ഭാഗത്തുനിന്നും ബസിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. പ്രതിയിൽ നിന്നും 36.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എട്ട് ചെറിയ സിറിഞ്ചുകൾ ഉൾപ്പെടെയുള്ള വസ്തുക്കളും പ്രതിയിൽനിന്ന് പൊലീസ് കണ്ടെടുത്തു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കൈവശമുണ്ടായിരുന്ന ബാഗിന്റെ അറയ്ക്കുള്ളിൽ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇയാൾ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. തിരുവല്ല ഭാഗത്ത് നിന്നും വന്ന കല്ലട ട്രാവൽസ് ബസ്സിൽ യാത്ര ചെയ്ത പ്രതിയെ കുളനട ഗായത്രി ഫ്യുവൽസ് പമ്പിനുസമീപം ഇറങ്ങിയപ്പോൾ പന്തളം ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.









0 comments