പാലക്കാടൻ കുലയെത്തി
ഏത്തക്കുല.... കിലോ 40 രൂപ

അടൂർ
ഓണ വിപണി കയ്യടക്കി ഏത്തക്കുലകൾ.. വറക്കാൻ നല്ല മുഴുപ്പുള്ള ഏത്തക്കുലയ്ക്ക് കിലോ 40 രൂപമാത്രം. 5 കിലോ 200 രൂപ. ജനറൽ ആശുപത്രി ജങ്ഷനിൽ ടെമ്പോയിൽ കൊണ്ടുവന്ന ഏത്തക്കുല നിമിഷ നേരം കൊണ്ട് വിറ്റഴിച്ചു. വിപണിയിൽ കിലോയ്ക്ക് 90 രൂപയായിരുന്ന ഏത്തക്കുലയ്ക്കാണ് പാലക്കാടൻ ഏത്തക്കുല എത്തിയതോലെ കിലോയ്ക്ക് 40 രൂപയായത്. ഒരു കിലോ ഏത്തയ്ക്ക 40 രൂപയ്ക്ക് കിട്ടുമെന്നറിഞ്ഞ് ഒട്ടേറെയാളുകളാണ് അടൂർ ടൗണിൽ ഏത്തക്കുല വാങ്ങാൻ എത്തുന്നത്. കഴിഞ്ഞ രണ്ട് മൂന്ന് മാസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും ഏത്തവാഴകൾക്ക് കനത്ത നാശമാണ് നേരിട്ടത്. ഓണത്തിന് വിളവെടുക്കാൻ നട്ടുവളർത്തിയ ഏത്തവാഴ കൃഷികളാകെ മഴയിലും കാറ്റിലും നശിച്ചു. ഏത്തക്കുലകൾക്ക് ക്ഷാമം നേരിട്ടതോടെ ഒരു കിലോ ഏത്തയ്ക്ക് 90 രൂപ വരെ വിലയായിരുന്നു. പാലക്കാടൻ ഏത്തക്കുല എത്തിയതോടെ ഏത്തക്കുലയുടെ വില കുറയുകയായിരുന്നു.









0 comments