സംസ്ഥാന അധ്യാപക അവാർഡ്
ഷൈനി ടീച്ചർക്ക് അർഹതയ്ക്കുള്ള അംഗീകാരം

സ്വന്തം ലേഖകൻ
റാന്നി
ഷൈനി ടീച്ചർക്ക് ഇത് അർഹതയ്ക്കുള്ള അംഗീകാരം. മികച്ച അധ്യാപികക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ജേതാവായ വടശ്ശേരിക്കര ടിടിടിഎം വി എച്ച്എസ്എസ് അധ്യാപിക ഷൈനി ജോസഫ് കുട്ടികളുടെ മാത്രമല്ല പൊതു സമൂഹത്തിന്റെ ഒന്നാകെയുള്ള ഉന്നതിക്കായിയാണ് പ്രവർത്തിച്ചത്. 27 വർഷമായി ഇതേ സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇലക്ട്രോണിക്സ് വിഭാഗം അധ്യാപികയായി സേവനം അനുഷ്ഠിച്ചു വരികയാണ് ടീച്ചർ. അധ്യാപിക എന്നതിലുപരി കുട്ടികൾക്ക് വഴികാട്ടിയും പ്രചോദനവും ആണ് ഇവർ. ഷൈനി ടീച്ചറിന്റെയും കുട്ടികളുടെയും നേതൃത്വത്തിൽ നിർധനനായ ഒട്ടേറെ പേർക്ക് വീടുകൾ വച്ച് നൽകുകയും വീടുകൾ അറ്റകുറ്റപ്പണികൾ ചെയ്തു നൽകുകയും ചെയ്തിട്ടുണ്ട്. ടീച്ചറും കുട്ടികളും നേരിട്ടാണ് ഈ നിർമാണ പ്രവർത്തികൾ ചെയ്യുന്നത്. വടശ്ശേരിക്കര ടിടിടി എം വിഎച്ച്എസ്എസിന് എൻഎസ്എസിന്റെ ഏറ്റവും നല്ല യൂണിറ്റിനുള്ള ജില്ലാ അവാർഡും സംസ്ഥാന അവാർഡും നേടിക്കൊടുത്തതും ടീച്ചറിന്റെ നേതൃത്വപരമായ പ്രവർത്തനങ്ങളാണ്.
റിട്ട. സെന്റർ ബാങ്ക് ഉദ്യോഗസ്ഥൻ റാന്നി തോട്ടമൺ ചേന്നാട്ട് ഇമ്മാനുവൽ മാത്യുവാണ് ഭർത്താവ്. മക്കൾ: അലൻ ഷൈൻ മാനുവൽ, ബ്രയിൻ ഷൈൻ മാനുവൽ.









0 comments