പി എസ് ബാനർജി പുരസ്‌കാരം ഡോ. ജിതേഷ്ജിക്ക്

കൊല്ലം
അന്തരിച്ച പ്രശസ്‌ത നാടന്‍പാട്ടുകാരനും ചിത്രകാരനുമായിരുന്ന പി എസ് ബാനര്‍ജിയുടെ സ്‌മരണാര്‍ഥം പി എസ് ബാനർജി അക്കാദമി ഓഫ് ഫോക്‌ലോർ ആൻഡ് ഫൈൻആർട്സ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് അതിവേഗ പെർഫോമിങ് ചിത്രകാരൻ ഡോ. ജിതേഷ്ജി അർഹനായി. 10001 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
15ന് വൈകിട്ട് ഏഴിന് ശാസ്‌താംകോട്ട ഭരണിക്കാവ് തറവാട് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ പുരസ്‌കാരം നൽകും. അപേക്ഷ സ്വീകരിക്കാതെ അര്‍ഹരായവരെ കണ്ടെത്തുന്ന രീതിയാണ് ബാനർജി പുരസ്‌കാര നിര്‍ണയത്തിന് ജൂറി ഇക്കുറിയും സ്വീകരിച്ചത്.









0 comments