കുട്ടി ഗവേഷകനുള്ള പുരസ്‌കാരം കൈമാറി

പ്രമാടം
നേതാജി ഹയർസെക്കൻഡറി സ്കൂളിലെ ആദ്യ കുട്ടിഗവേഷക പുരസ്‌കാരം പ്ലസ് വൺ സയൻസ് വിദ്യാർഥി അഭിഷേക് പി നായർക്ക് ലഭിച്ചു. സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം ഡയറക്‌ടർ ഡോ. സാബു തോമസ് ഫലകവും ക്യാഷ് അവാർഡും സമ്മാനിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംസ്ഥാനതലത്തിൽ നടത്തിയ പതിനേഴാം ചിൽഡ്രൻസ് ബയോഡൈവേഴ്സിറ്റി കോൺഗ്രസിൽ റിസർച്ച് പ്രോജക്ട് ഇനത്തിൽ ഒന്നാംസ്ഥാനവും ശാസ്ത്രമേളയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയതും ശാസ്ത്ര ഗവേഷണ മേഖലയിലെ മികവുമാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്.
സംസ്ഥാന ചിൽഡ്രൻസ് ബയോഡൈവേഴ്സിറ്റി കോൺഗ്രസ് വിജയി അക്ഷര വിനേഷിനേയും അനുമോദിച്ചു. നേതാജി സോഷ്യോ ഇക്കോളജിക്കൽ സ്റ്റഡി സെന്റർ നേതൃത്വത്തിലായിരുന്നു പരിപാടി. ഡോ. സാബു തോമസ് ഉദ്‌ഘാടനം ചെയ്‌തു. നേതാജി സ്കൂൾ മാനേജർ ബി രവീന്ദ്രൻ പിള്ള അധ്യക്ഷനായി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഡോ. ആർ സുനിൽകുമാർ, പ്രിൻസിപ്പൽ ബി ആശ, പ്രധാനാധ്യാപിക സി ശ്രീലത, അധ്യാപകരായ യമുന എസ് നായർ, പി എം അമ്പിളി, അജി ഡാനിയേൽ തുടങ്ങിയവരും പങ്കെടുത്തു.
മൈക്രോ ബയോളജി ശാസ്ത്രജ്ഞൻ ഡോ. സാബു തോമസും കുട്ടികളുമായി ശാസ്ത്ര- സംവാദത്തിനും ചടങ്ങ് വേദിയായി. നേതാജി സോഷ്യോ ഇക്കോളജിക്കൽ സ്റ്റഡി സെന്റർ ലോഗോ പ്രകാശനവും ലോഗോ ഡിസൈൻ ചെയ്ത ഇശാൻ സുനിലിനുള്ള അനുമോദനവും നടന്നു.









0 comments