ഭരണ മികവിന് മന്ത്രി വീണാ ജോർജിന് പുരസ്കാരം

കോഴഞ്ചേരി
ഓമല്ലൂർ ഗ്രെയ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആരോഗ്യ രംഗത്തെ ഭരണ മികവിനുള്ള പ്രഥമ എക്സ്സലന്റ്‌സ് അവാർഡ് "ശ്രാവണം 2കെ 25" മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ.പി ജെ കുര്യൻ മന്ത്രി വീണാ ജോർജ്ജിന് സമ്മാനിച്ചു. പ്രൊഫ. പി ജെ കുര്യൻ യോഗം ഉദ്‌ഘാടനം ചെയ്തു. മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം മരണാനന്തര ബഹുമതിയായി അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തക്ക് സമർപ്പിച്ചു. ആരോഗ്യരംഗത്തെ ആധുനിക സംവിധാനങ്ങൾക്ക് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് മാനേജിങ് ഡയറക്ടർ ഫാ.സിജോ പന്തപ്പള്ളിൽ, ഗ്രാമീണ ആരോഗ്യപരിപാലനത്തിന് മാലക്കര സെന്റ് തോമസ് ആശുപത്രി ഉടമ ഡോ.എ ചെറിയാൻ, ഡോ.രാജമ്മ ചെറിയാൻ ദമ്പതികൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മൗണ്ട് സീയോൻ വൈസ് ചെയർമാൻ സാം കലമണ്ണിൽ എന്നിവർക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു. കെ എച്ച് ഷാജഹാൻ, പി കെ റജി, ബിജു ചെല്ലിയിൽ, കെ പി അശോകൻ, ബിജു രാജൻ ധന്യാരാജൻ, ഡോ. ഷിജിൻ മാത്യു വർഗീസ്, രാജീവ് കെ രാജൻ, എയ്ഡൻ എന്നിവർക്കും വിവിധ മേഖലകളിലെ മികവിന് പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു. മികച്ച കുടുംബചിത്രത്തിന് 916 കുഞ്ഞൂട്ടനും, അഭിനേതാക്കളായ ഗിന്നസ് പക്രു, ടിനി ടോം, രാജേഷ്, നിയ എന്നിവർക്കും മന്ത്രി വീണാ ജോർജ് പുരസ്കാരങ്ങൾ കൈമാറി. കലാപരിപാടികൾ ചലച്ചിത്ര താരം ബിപിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ബാബു തോമസ്, ബിജെപി ജില്ലാ പ്രസിഡന്റ് എ സൂരജ്, കെപിസിസി എക്സിക്യൂട്ടീവ് അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ അജയകുമാർ, കരുണാലയം ചെയർമാൻ അബ്ദുൾ അസീസ്, പ്രോഗ്രാം കൺവീനർ ഏബ്രഹാം തടിയൂർ എന്നിവർ സംസാരിച്ചു.
ചിത്രം
ഓമല്ലൂർ ഗ്രെയ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആരോഗ്യ രംഗത്തെ ഭരണ മികവിനുള്ള പ്രഥമ പുരസ്ക്കാരം "ശ്രാവണം 2കെ 25" മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ മന്ത്രി വീണാ ജോർജ്ജിന് സമ്മാനിക്കുന്നു









0 comments