യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

അടൂർ
വിവാഹ വാഗ്ദാനം നൽകി വിധവയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് എരുവേശി തുരുത്തേൽ വീട്ടിൽ അഖിൽ വിജയനെ (27)- ആണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു കുട്ടികളുള്ള യുവതിയുടെ ഭർത്താവ് മരിച്ചുപോയിരുന്നു. 2025 മെയിലാണ് സംഭവം. ഫെയ്സ് ബുക്കിലുടെ പരിചയപ്പെട്ട ഇരുവരും അടുപ്പത്തിലാവുകയായിരുന്നു. വിവാഹം ചെയ്തു കൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അടൂരിലെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടയിൽ യുവതി ഗർഭിണിയായി. ഇതോടെ ഗർഭനിരോധിത ഗുളികൾ യുവതിക്ക് നൽകി ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ആ ശ്രമം വിജയിച്ചില്ല. ഇതോടെ അഖിൽ കടന്നുകളയുകയായിരുന്നു. യുവതി അടൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് അഖിൽ വിജയനെ അറസ്റ്റ് ചെയ്തത്. നിലവിൽ ഗർഭസ്ഥ ശിശുവിന്റെ അവസ്ഥ മോശമായതിനാൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.









0 comments