കർഷകസംഘം പത്തനംതിട്ട ഏരിയ സമ്മേളനം

കർഷകസംഘം പത്തനംതിട്ട ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു
പത്തനംതിട്ട
ഏരിയ സമ്മേളനം പത്തനംതിട്ട കേരള കർഷകസംഘം പത്തനംതിട്ട ഏരിയ സമ്മേളനം ഓമല്ലൂർ വാഴമുട്ടത്ത് നടന്നു. ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള ഉദ്‌ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് അഡ്വ. എസ് മനോജ്‌കുമാർ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ കെ ആർ ബൈജു സ്വാഗതം പറഞ്ഞു. കർഷകസംഘം ഏരിയ സെക്രട്ടറി വർഗീസ് സക്കറിയ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റിയംഗം ബി സതികുമാരി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ, സിപിഐ എം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്‌ജു, കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് ജി അനിൽകുമാർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, ഓട്ടോത്തൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയ സെക്രട്ടറി ഇ കെ ബേബി, മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് പി കെ ജയശ്രീ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വർഗീസ് സക്കറിയ (പ്രസിഡന്റ്), എസ് മണി, എൻ ജി ഷമിൾകുമാർ (വൈസ് പ്രസിഡന്റ്), അഡ്വ. എസ് മനോജ്‌കുമാർ (സെക്രട്ടറി), സന്ധ്യ രതീഷ്, കെ മോഹനൻ (ജോയിന്റ് സെക്രട്ടറി), പി കെ ദേവാനന്ദൻ (ട്രഷറർ).









0 comments