ആശാ വർക്കേഴ്സ് യൂണിയൻ ഏരിയ സമ്മേളനം

തിരുവല്ല
ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) തിരുവല്ല ഏരിയാ സമ്മേളനം കെ ഐ കൊച്ചീപ്പൻമാപ്പിള സ്മാരക ഹാളിൽ നടന്നു. സിഐടിയു തിരുവല്ല ഏരിയാ സെക്രട്ടറി കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി യംഗം എ ജമീല അധ്യക്ഷയായി. ജയാ തങ്കച്ചൻ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ടി കെ ഉഷ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എസ് രാജശ്രീ, സിഐടിയു ഏരിയ പ്രസിഡന്റ് ബിനിൽകുമാർ, കെ എസ് രശ്മി എന്നിവർ സംസാരിച്ചു. എ ജമീല (പ്രസിഡന്റ്), കവിതാ സുരേന്ദ്രൻ (വൈസ് പ്രസിഡന്റ്), ജയാ തങ്കച്ചൻ (സെക്രട്ടറി), ഇന്ദിര കൃഷ്ണൻകുട്ടി (ജോയിന്റ് സെക്രട്ടറി), കെ എസ് രശ്മി (ട്രഷറർ) എന്നിവർ ഭാരവാഹികളായി ഏരിയാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.









0 comments