അക്ഷരമുറ്റം മത്സരം
റാന്നി സബ്ജില്ലയിൽ സ്വാഗതസംഘമായി

റാന്നി
ദേശാഭിമാനി അക്ഷരമുറ്റം റാന്നി സബ്ജില്ലാ മത്സരത്തിനുള്ള സ്വാഗതസംഘമായി. സ്വാഗതസംഘ രൂപീകരണ യോഗം സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. കെ പി സുഭാഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സബ്ജില്ലാ സെക്രട്ടറി സന്തോഷ് ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കോമളം അനിരുദ്ധൻ, പി അനൂപ്, അധ്യാപകരായ ബിനു കെ സാം, പി എൻ സെബാസ്റ്റ്യൻ, അനീഷാ മോഹൻ, അരുൺകുമാർ, പി എസ് സിമി മോൾ, എം ആർ രാജീവ്, പി സുജിത്ത്, ഷിബു പി എബ്രഹാം, അരുൺ രാജ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി അഡ്വ. സുഭാഷ് കുമാർ (ചെയർമാൻ), ബിനോയ് കുര്യാക്കോസ്, ജിതിൻ രാജ്, ബെന്നി പുത്തൻപറമ്പിൽ (വൈസ് ചെയർമാൻമാർ), പി അനൂപ് (കൺവീനർ), സന്തോഷ് ബാബു (അക്കാദമിക് കമ്മിറ്റി കൺവീനർ), കെ ആർ രഞ്ചു (അറേഞ്ച്മെന്റ് കമ്മിറ്റി കൺവീനർ), എൽ ടി ലാൽ (രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
ചിത്രം: ദേശാഭിമാനി അക്ഷരമുറ്റം റാന്നി സബ്ജില്ലാ മത്സരത്തിനുള്ള സ്വാഗതസംഘ രൂപീകരണ യോഗം സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. കെ പി സുഭാഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു









0 comments