1.153 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വാളയാർ
വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ കെഎസ്ആർടിസി ബസിലെ പരിശോധനയിൽ 1.153 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. വയനാട് സുൽത്താൻബത്തേരി നെന്മേനി ചുള്ളിയോട് വടക്കുംപറമ്പിൽ വീട്ടിൽ ലിജോ ജോയ്(32) ആണ് പിടിയിലായത്. പിടിയിലായ കഞ്ചാവിന് വിപണിയിൽ 60,000 രൂപ വിലമതിക്കും. ആലപ്പുഴ തുമ്പോളി കടപ്പുറത്ത് ചില്ലറ വിൽപ്പനയ്ക്കായി ഒഡിഷയിൽനിന്നാണ് ഇയാൾ കഞ്ചാവ് കടത്തിയത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് കണ്ടെത്തി. എക്സൈസ് ഇൻസ്പെക്ടർ പി ആർ പ്രശാന്ത്, ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി എം മുഹമ്മദ് ഷെരീഫ്, ജി പ്രഭ, എക്സൈസ് ഉദ്യോഗസ്ഥരായ കെ പി രാജേഷ്, പി എസ് മനോജ്, ഉണ്ണികൃഷ്ണൻ, പ്രസന്ന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.









0 comments