വിചാരണചെയ്ത് യുവതികൾ

പാലക്കാട്
യുവതികളെ പീഡിപ്പിക്കുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തുകയും ചെയ്ത പാലക്കാട്ട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ജനമധ്യത്തിൽ വിചാരണചെയ്ത് യുവതികൾ. ഡിവൈഎഫ്‌ഐ പാലക്കാട് വനിതാ സബ് കമ്മിറ്റി നേതൃത്വത്തിലാണ് പ്രതീകാത്മക വിചാരണ നടത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ, പീഡനത്തിനും കേസ് ഒതുക്കലിനും കൂട്ടുനിന്ന ഷാഫി പറമ്പിൽ, വി ഡി സതീശൻ എന്നിവരെയാണ് പ്രതിക്കൂട്ടിൽ നിർത്തി ചോദ്യശരങ്ങളെയ്‌തത്. കാണാനെത്തിയവരും രാഹുലിനോടും ഷാഫിയോടും സതീശനോടും ചോദ്യങ്ങൾ ചോദിച്ചു. ഉത്തരമില്ലാതെ പതറിയ രാഹുൽ ഏറ്റവുമൊടുവിൽ ജഡ്ജിയുടെ മൊബൈൽ നമ്പർ ചോദിച്ചതോടെ ആളുകൾ കൂവി വിളിച്ചു. കുറ്റക്കാരന് തക്കതായ ശിക്ഷ വിധിച്ചാണ് കോടതി പിരിഞ്ഞത്. സംസ്ഥാന കമ്മിറ്റിയംഗം ഷിബി കൃഷ്ണ, ജില്ലാ വൈസ് പ്രസിഡന്റ് ശലീഷ ശങ്കർ, സെക്രട്ടറിയറ്റ് അംഗം മിനി, ജില്ലാ കമ്മിറ്റിയംഗം രാധിക മാധവൻ എന്നിവർ നേതൃത്വം നൽകി.
സ്വയം പ്രതിരോധവുമായി വിദ്യാർഥിനികൾ
പാലക്കാട്
നിരവധി സ്‌ത്രീകളോട് അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽനിന്ന് രക്ഷനേടാൻ സ്വയം പ്രതിരോധ ക്ലാസുമായി എസ്‌എഫ്‌ഐ. ജില്ലാ വിദ്യാർഥിനി സബ് കമ്മിറ്റി നേതൃത്വത്തിൽ പാലക്കാട് കെഎസ്‌ആർടിസി ബസ്‌സ്റ്റാൻഡ് പരിസരത്തായിരുന്നു പ്രതീകാത്മക പരിശീലനം. രാഹുലിന്റെ മുഖംമൂടിയണിഞ്ഞ് എത്തിയ യുവാവിനെ കായികമായി നേരിട്ടായിരുന്നു ക്ലാസ്. കായിക പരിശീലനം നേടിയ വിദ്യാർഥിനി സബ് കമ്മിറ്റി അംഗങ്ങൾ സമരത്തിന് നേതൃത്വം നൽകി. നേരത്തെ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നൂറിലേറെ വിദ്യാർഥികൾ പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. രാഹുലിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ ഉണ്ടായതോടെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. കൃത്യമായ തെളിവുകളുണ്ടായിട്ടും കോൺഗ്രസ് ഇരുട്ടിൽ തപ്പുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ വിദ്യാർഥികൾ ശക്തമായി പ്രതിഷേധിക്കുമെന്നും എസ്‌എഫ്‌ഐ പ്രവർത്തകർ പറഞ്ഞു. സ്വയം പ്രതിരോധ ക്ലാസ് എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം വി എസ് അനൂജ ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ വിഷ്ണുപ്രിയ, വി അജല, ഉത്തര പ്രകാശ് എന്നിവർ സംസാരിച്ചു.









0 comments